പ്രൊജക്റ്റ് ഫെല്ലോ ഒഴിവ്

Share:

കൊച്ചി: മഹാരാജാസ് കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.സ്റ്റീഫന്‍ സെക്യൂറയുടെ കെ.എസ്.സി.എസ്.റ്റി.ഇ ഗവ: ഓഫ് കേരള (KSCSTE Govt. of Kerala) സമയ ബന്ധിതമായ റിസര്‍ച്ച് പ്രൊജക്ടിലേക്ക് പ്രൊജക്റ്റ് ഫെല്ലോയുടെ ഒഴിവുണ്ട്.
സംസ്ഥാനത്തെ ലൈക്കനുകളുടെ വര്‍ഗീകരണവും അതിന്റെ സംരക്ഷണവും ആസ്പദമാക്കിയുളള ഗവേഷണമാണ് വിഷയം.
യോഗ്യത: ബോട്ടണി/പ്ലാന്റ് സയന്‍സിലുളള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം. വനമേഖലയില്‍ ഗവേഷണം നടത്തിയും ഫീല്‍ഡ് വര്‍ക്കിലുമുളള പ്രവൃത്തി പരിചയവും അഭികാമ്യം.
ഫെല്ലോഷിപ്പ് 22000/മാസം.
കാലയളവ് മൂന്ന് വര്‍ഷം.
വയസ് 2018 ജനുവരി ഒന്നിന് 35 വയസ് കവിയാന്‍ പാടില്ല
കൂടുതൽ വിവരങ്ങൾ 484-2352838 എന്ന നമ്പരിൽ ലഭിക്കും

Share: