പ്രോജക്റ്റ് ഡയറക്ടര്‍ അപേക്ഷ ക്ഷണിച്ചു

176
0
Share:

കോഴിക്കോട്: ഇംഹാന്‍സും പട്ടിക-വര്‍ഗ വികസന വകുപ്പും ചേര്‍ന്ന് നടത്തുന്ന, വയനാട് ജില്ലയിലെ ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരെ വീടുകളില്‍ ചെന്ന് നേരിട്ട് കണ്ട് രോഗ നിര്‍ണ്ണയവും ചികില്‍സയും നടത്തുന്ന പദ്ധതിയായ ട്രൈബല്‍ മെൻ റ ല്‍ ഹെല്‍ത്ത് പ്രോജക്റ്റിലേക്ക് ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ പ്രോജക്റ്റ് ഡയറക്ടറെ (ഒരു ഒഴിവ്) നിയമിക്കുന്നു.

യോഗ്യത: സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷ എംഫിലും പിഎച്ച്ഡിയും. അല്ലെങ്കില്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ രണ്ട് വര്‍ഷ എംഫിലും 5 വര്‍ഷം മാനസികരോഗ പുനരധിവാസത്തിലോ, സാമൂഹിക മാനസിക ആരോഗ്യത്തിലോ ഉള്ള പ്രവര്‍ത്തനപരിചയം.
പ്രായം 50 ൽ താഴെ.
ശമ്പളം 60,000 രൂപ.
അപേക്ഷ ഒക്ടോബര്‍ അഞ്ചിന് വൈകീട്ട് അഞ്ചിനകം ഡയറക്ടര്‍, ഇംഹാന്‍സ്, മെഡിക്കല്‍ കോളേജ് പിഒ, കോഴിക്കോട്- 08. എന്ന വിലാസത്തില്‍ അയക്കണം.
വിവരങ്ങള്‍ക്ക് www.imhans.ac.in.

ഫോണ്‍: 0495-2359352.

Share: