പ്രോഗ്രാം ഓഫീസർ

തിരുഃ വനിത ശിശു വികസന വകുപ്പിൻറെ ഐ.സി.പി.എസ് പദ്ധതിയുടെ ഭാഗമായ ഔവ്വർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ പദ്ധതിയുടെ സംസ്ഥാനതല ഓഫീസിൽ പ്രോഗ്രാം ഓഫീസറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിനു അപേക്ഷ ക്ഷണിച്ചു.
സോഷ്യൽ വർക്കിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത.
കുട്ടികളുമായി ബന്ധപ്പെട്ട മേഖലയിലോ ഓ.ആർ.സി പദ്ധതി മേഖലകളിൽ എന്നിവയിലേതെങ്കിലും പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം.
പ്രായം 01.03.2022 ന് 40 വയസ് കവിയരുത്.
അപേക്ഷാഫോമിനും കൂടുതൽ വിവരങ്ങൾക്കും: www.wcd.kerala.gov.in