പ്രോഗ്രാമർമാരെ നിയമിക്കുന്നു

Share:

തിരുവനന്തപുരം : ധനകാര്യ വകുപ്പിലെ ഇ-ഗവേർണൻസ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു താത്കാലികമായി കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രോഗ്രാമറെ നിയമിക്കുന്നു. സാങ്കേതിക പരീക്ഷയുടെയും അഭിമുഖത്തിൻറെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്.

യോഗ്യത: ബി.ഇ/ ബി.ടെക്, എം.സി.എ അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ/ ഐ.ടി/ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എം.എസ്‌സി . കുറഞ്ഞത് മൂന്ന് വർഷത്തെ സോഫ്റ്റ്‌വെയർ ഡെവലപ്മെൻറ് പ്രവൃത്തിപരിചയം വേണം.

വേതനം: പ്രതിമാസം 40000 – 50000 രൂപ
ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റ, യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രിൻസിപ്പൽ സെക്രട്ടറി, ധനകാര്യ (ഐ.ടി.ഐ സോഫ്റ്റ്‌വെയർ) വിഭാഗം, വന്ദനം, ഉപ്പളം റോഡ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അപേക്ഷ നൽകണം.
അപേക്ഷ ലഭിക്കേണ്ട അവസാന തിയതി : ജൂലൈ 20

Share: