പ്രോഗ്രാം മാനേജര്‍: അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം : പ്രധാനമന്ത്രി മത്സ്യ സംമ്പദ് യോജന പദ്ധതി(പി.എം.എം.എസ്.വൈ)യുടെ തിരുവനന്തപുരം ജില്ലാതല മോണിറ്ററിംഗിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രോഗ്രാം മാനേജറെ നിയമിക്കുന്നു. 12 മാസത്തേക്കാണ് നിയമനം.
പ്രതിമാസവേതനം: 40,000 രൂപ.
ഫിഷറീസ് സയന്‍സ്, സുവോളജി, മറൈന്‍ ബയോളജി, മറൈന്‍ സയന്‍സ്, ഫിഷറീസ് ഇക്കണോമിക്‌സ്, ഇന്‍ഡസ്ട്രിയല്‍ ഫിഷറീസ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെൻറ് എന്നീ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയിലോ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സിലോ ഡിപ്ലോമയുമുള്ളവര്‍ക്ക് അപേക്ഷിക്കാം.
അഗ്രി ബിസിനസ് മാനേജ്‌മെൻറില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന. ഫിഷറീസ് & അക്വാകള്‍ച്ചര്‍ മേഖലയിലെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭിലഷണീയം.
പ്രായ പരിധി 35 വയസ്.
വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധത്തില്‍ അയക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
വിലാസം- ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ മത്സ്യഭവന്‍, മണക്കാട് പി.ഒ, കമലേശ്വരം, തിരുവനന്തപുരം- 695009. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2464076.