വാസ്തുവിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സ് 

Share:

സാംസ്‌ക്കാരിക വകുപ്പിന്റെ കീഴിലുള്ള ആറന്മുളയിലെ വാസ്തുവിദ്യാഗുരുകുലം വാസ്തു വിദ്യ കറസ്‌പോണ്ടണ്‍ന്‍സ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ കോഴ്‌സില്‍ പ്രവേശനത്തിനുള്ള യോഗ്യത അംഗീകൃത സര്‍വകലാശാലാ ബിരുദമാണ്. സിവില്‍/ആര്‍ക്കിടെക്ചര്‍/ക്വാണ്ടണ്‍ിറ്റി സര്‍വേയിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ മാനേജ്‌മെന്റില്‍ പോളിടെക്‌നിക്ക് ഡിപ്ലോമ ഉള്ളവരെയും പരിഗണിക്കും.

പ്രോസ്‌പെക്ടസും അപേക്ഷാഫോറവും തപാലില്‍ ലഭിക്കുന്നതിന്

ആറന്മുള പോസ്റ്റ് ഓഫീസില്‍ മാറ്റാവുന്ന 200 രൂപയുടെ പോസ്റ്റല്‍ ഓര്‍ഡര്‍/മണിയോര്‍ഡര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, വാസ്തു വിദ്യാഗുരുകുലം, ആറന്മുള , പത്തനംതിട്ട-689533 എന്ന വിലാസത്തില്‍ അയക്കണം. www.vastuvidyagurukulam.com എന്ന വെബ്‌സൈറ്റില്‍ നിന്നും അപേക്ഷാഫോറം ഡൗണ്‍ലോഡ് ചെയ്ത് ആവശ്യമായ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും 200 രൂപയുടെ പോസ്റ്റല്‍ഓര്‍ഡറും സഹിതം അയക്കുകയും ചെയ്യാം.

അപേക്ഷ സമര്‍പ്പിക്കേണ്ടണ്‍ അവസാന തീയതി ജൂലൈ 31.

Tagsvastu
Share: