ഫിസിക്സ് അസിസ്റ്റൻറ് പ്രൊഫസര്‍ : അഭിമുഖം സെപ്തംബര്‍ 29ന്

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ ഫിസിക്സ് വിഷയത്തില്‍ ഒരു അസിസ്റ്റൻറ് പ്രൊഫസറുടെ താത്ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം സെപ്തംബര്‍ 29 രാവിലെ 10 ന് നടക്കും. ഫിസിക്സില്‍ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത.
നിശ്ചിത യോഗ്യതയുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം കോളേജില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദം 55% മാര്‍ക്കോടുകൂടി പാസായവരെ പരിഗണിക്കുന്നതാണ്.
വിശദവിവരങ്ങള്‍ www.cpt.ac.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04712360391