പ്രൊഡക്ഷൻ ഓഫീസർ നിയമനം

Share:

തിരുഃ കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രൊഡക്ഷൻ ഓഫീസർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: അച്ചടിയിൽ ഡിപ്ലോമയും, മൂന്ന് വർഷത്തിൽ കുറയാതെ ഏതെങ്കിലും പ്രശസ്തമായ അച്ചടിശാലയിലെ പുസ്തക നിർമാണ വകുപ്പിൽ ജോലി ചെയ്തുള്ള പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ശാസ്ത്ര/മാനവിക വിഷയത്തിലെ ബിരുദവും, മലയാള ഭാഷയിലെ പ്രാവീണ്യവും അധിക യോഗ്യതകളായി പരിഗണിക്കും.

താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും 2024 ഡിസംബർ 15 വൈകിട്ട് 5നകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: ഫോൺ: 0471 2333790, 8547971483, www.ksicl.org

Share: