പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റൻറ്

Share:

എറണാകുളം : ഒരു സംസ്ഥാന അർദ്ധ സർക്കാർ സ്ഥാപനത്തിൽ പ്രൊഡക്ഷൻ പ്ലാനിംഗ് അസിസ്റ്റൻറ് തസ്തികയിൽ ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ മാർച്ച് 16-നകം യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് സഹിതം അടുത്തുള്ള എംപ്ലോയ്മെ‌ൻ്റ് എക്സ‌്ചേഞ്ചിൽ നേരിട്ട് ഹാജരാകേണ്ടതാണ്.

യോഗ്യത: എസ്.എസ്.എൽ.സി, പ്രിൻ്റിംഗ് ടെക്നോളജിയിൽ ഫസ്റ്റ് ക്ലാസോടെ മൂന്ന് വർഷ ഡിപ്ലോമ, പ്രശസ്ത പ്രിൻ്റിംഗ് സ്ഥാപനത്തിൽ പ്രവൃത്തി പരിചയം .പ്രൊഡക്ഷൻ പ്ലാനിംഗ്/കമ്പ്യൂട്ടിംഗ് എന്നിവയിൽ പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന.
പ്രായം18-41.
നിയമാനുസൃത വയസ്സിളവ് അനുവദനീയം.

Share: