മെഡിക്കൽ കോളേജിൽ ലാബ് ടെക്‌നിഷ്യൻ

Share:

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ മൈക്രോബയോളജി വിഭാഗത്തിൽ ലാബ്‌ടെക്‌നിഷ്യൻ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഒരു ഒഴിവാണുള്ളത്.
യോഗ്യത: ഡി.എം.എൽ.ടിയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ബി.എസ്‌സി., എം.എൽ.ടിയും ഒരു വർഷ പ്രവൃത്തിപരിചയവും വേണം.
വേതനം.: പ്രതിമാസം 23,565 രൂപ
ഒരു വർഷത്തെ കരാറിലാണ് നിയമനം.
അപേക്ഷ ഓഗസ്ററ് 4 ,രാവിലെ 10 മുതൽ 6-ന് വൈകിട്ട് മൂന്ന് വരെ മെയിൽ ചെയ്യാം. careergmct@gmail.com ലേക്കാണ് അപേക്ഷ അയക്കേണ്ടത്.
വിദ്യാഭ്യാസയോഗ്യത, ജനനതിയതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം വേണം അപേക്ഷിക്കേണ്ടത്.
വിശദവിവരങ്ങൾക്ക് www.tmc.kerala.gov.in ൽ ലഭിക്കും.

Share: