പ്രൊബേഷന്‍ അസിസ്റ്റൻറ് ഇൻറര്‍വ്യൂ
കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിനു കീഴില്‍ കോഴിക്കോട് ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ പ്രൊബേഷന്‍ അസിസ്റ്റൻറായി (ഒരു ഒഴിവ്) കരാര്‍ വ്യവസ്ഥയില്‍ നിയമനം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നിയമന തീയതി മുതല്‍ ഒരു വര്‍ഷമാണ് കാലാവധി.
യോഗ്യത: എംഎസ്ഡബ്ല്യൂ, രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം (കോഴിക്കോട് ജില്ലയില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന).
പ്രായം : 40 വയസ്സ് കവിയാന്‍ പാടില്ല.
ശമ്പളം : പ്രതിമാസം 29,535 രൂപയും യാത്രബത്തയും ലഭിക്കും.
ഉദ്യോഗാര്‍ത്ഥികള്‍ പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള 2 ഫോട്ടോ, ബയോഡേറ്റ, ആധാര്‍ കാര്‍ഡ്, പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റ്, യോഗ്യത, ജനനതീയതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍, പകര്‍പ്പുകള്‍ എന്നിവ സഹിതം ഒക്ടോബര്‍ 15 ന് രാവിലെ 9.30 ന് കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ (ബി-ബ്ലോ ക്ക്, 5-ാം നില) വാക്ക് ഇൻ ഇൻറര്‍വ്യൂവിന് എത്തണം.
ഫോണ്‍: 0495-2373575.