പ്രിൻസിപ്പൽ: താൽക്കാലിക നിയമനം

Share:

തിരുവനന്തപുരം :   സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഇടുക്കി, കാഞ്ഞിരപ്പള്ളി, കായംകുളം, പട്ടാമ്പി, പൊന്നാനി എന്നിവിടങ്ങളിലെ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളിലെ പ്രിൻസിപ്പൽ തസ്തികയിലേക്ക് ഒരുവർഷത്തെ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർക്ക് യൂണിവേഴ്‌സിറ്റികൾ, ഗവൺമെൻറ്/ എയ്ഡഡ് കോളേജുകൾ എന്നിവിടങ്ങളിൽ നിന്നും പ്രിൻസിപ്പൽ അല്ലെങ്കിൽ അദ്ധ്യാപക തസ്തികയിൽനിന്നും വിരമിച്ചവരോ സർക്കാർ കോളേജ്/യൂണിവേഴ്‌സിറ്റി അദ്ധ്യാപക നിയമനത്തിന് യു.ജി.സി/എ.ഐ.സി.ടി.ഇ നിശ്ചയിച്ചിട്ടുള്ള യോഗ്യതയുള്ളവരോ ആയിരിക്കണം.

പ്രായം ജൂൺ ഒന്നിന് 25 വയസ് പൂർത്തിയായവരും 67 വയസ് പൂർത്തിയാകാത്തവരും ആയിരിക്കണം.
യോഗ്യതയുള്ളവർ പൂർണമായ ബയോഡാറ്റ, മാർക്ക് ലിസ്റ്റ്, യോഗ്യത, പ്രായം പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബന്ധപ്പെടേണ്ട ഫോൺ നമ്പർ ഇ-മെയിൽ ഐ.ഡി എന്നിവ സഹിതമുള്ള അപേക്ഷ ഓഗസ്റ്റ് 20ന് മുൻപായി ന്യൂനപക്ഷ ക്ഷേമവകുപ്പധ്യക്ഷൻറെ കാര്യാലയം, ന്യൂനപക്ഷ ക്ഷേമവകുപ്പ്, വികാസ് ഭവൻ, നാലാംനില, തിരുവനന്തപുരം – 695033  എന്ന വിലാസത്തിൽ അയക്കണം .

കൂടുതൽ വിവരങ്ങൾക്ക്:
ഫോൺ: 0471-2300523, 24, www.minoritywelfare.kerala.gov.in

Share: