മെയിൽ നഴ്സ്: വാക് ഇൻ ഇൻറർവ്യു

Share:

കണ്ണൂർ: കേരള സർക്കാർ സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലെ സ്ഥാപനമായ കണ്ണൂർ ഗവ.വൃദ്ധസദനത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ മെയിൽ സ്റ്റാഫ് നേഴ്സിന്റെ ഒരു ഒഴിവുണ്ട്.

അംഗീകൃത നഴ്സിംഗ് ബിരുദം അല്ലെങ്കിൽ ജി എൻ എം കോഴ്സ് പാസായവർക്ക് അപേക്ഷിക്കാം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.

യോഗ്യതയുള്ളവർ ആഗസ്റ്റ് നാലിന് രാവിലെ ഒമ്പതിന് നേരിട്ട് ഹാജരായി വാക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കണം.

കൂടുതൽ വിവരങ്ങൾ അഴീക്കോടുള്ള ഗവ.വൃദ്ധസദനത്തിൽ നിന്നും ലഭിക്കും.

ഫോൺ: 0497 2771300

Share: