പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍, കൗണ്‍സിലര്‍, ടി.ജി.ടി ഒഴിവുകൾ

വാക്ക് ഇന്‍ ഇന്റര്‍വ്യു
പത്തനംതിട്ട : കേന്ദ്രീയ വിദ്യാലയം ചെന്നീര്‍ക്കരയില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്രൈമറി ടീച്ചര്‍, ഇന്‍സ്ട്രക്ടര്‍(കമ്പ്യൂട്ടര്‍, യോഗ, സ്പോര്‍ട്സ്, ആര്‍ട്ട്, വര്‍ക്ക് എക്സ്പീരിയന്‍സ്, മ്യൂസിക്) നേഴ്സ്, കൗണ്‍സിലര്‍, ടി.ജി.ടി (ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം, കണക്ക്) പി.ജി.ടി (ഹിന്ദി, കണക്ക്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, കമ്പ്യൂട്ടര്‍ സയന്‍സ് ) എന്നീ തസ്തികകളില്‍ നിയമനം നടത്തുന്നതിന് പാനല്‍ തയ്യാറാക്കുന്നതിനുളള അഭിമുഖം മാര്‍ച്ച് 2,3 തീയതികളില്‍ വിദ്യാലയത്തില്‍ നടക്കും.
താത്പര്യമുളളവര്‍ അന്നേ ദിവസം രാവിലെ 8നും 9.30 നും ഇടയില്‍ രജിസ് ട്രേഷന്‍ നടത്തണം. ഫോണ്‍: 0468 2256000,
വെബ് സൈറ്റ് : www.chenneerkara.kvs.ac.in