പോണ്ടിച്ചേരി സർവകലാശാല കോഴ്സുകൾ : ഇപ്പോൾ അപേക്ഷിക്കാം
വിവിധ ബിരുദ-ബിരുദാനന്തര പിഎച്ച്ഡി പ്രോഗ്രാമുകളിലേക്കു പോണ്ടിച്ചേരി സർവകലാശാല പൊതു പ്രവേശന പരീക്ഷ നടത്തുന്നു. ജൂൺ 7,8,9 തീയതികളിലാണു പ്രവേശന പരീക്ഷ. കേന്ദ്ര സർവകലാശാലാ പദവിയുള്ള സ്ഥാപനമാണ് പോണ്ടിച്ചേരി സർവകലാശാല.
എംഎ: ആന്ത്രപ്പോളജി, അപ്ലൈഡ് ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഫ്രഞ്ച്, ഹിന്ദി, ഹിസ്റ്ററി, മാസ് കമ്യൂണിക്കേഷൻ, ഫിലോസഫി, പൊളിറ്റിക്സ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, പൊളിറ്റിക്കൽ സയൻസ്, സംസ്കൃതം, സോഷ്യോളജി, സൗത്ത് ഏഷ്യൻ സ്റ്റഡീസ്, തമിഴ്.
എംഎസ്സി: അപ്ലൈഡ് ജിയോളജി, അപ്ലൈഡ് സൈക്കോളജി, ബയോകെമിസ്ട്രി ആൻഡ് മോളിക്യുളാർ ബയോളജി, ബയോ ഇൻഫർമാറ്റിക്സ്, കെമിക്കൽ സയൻസസ്, കംപ്യൂട്ടർ സയൻസ്, ഡിസാസ്റ്റർ മാനേജ്മെന്റ്, ഇക്കോളജി ആൻഡ് എൻവയണ്മെന്റൽ സയൻസ്, ഇലക് ട്രോണിക് മീഡിയ, ഫുഡ് ആൻഡ് ന്യുട്രീഷൻ, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, മറൈൻ ബയോളജി, മാത്തമാറ്റിക്സ്, മൈക്രോബയോളജി, ഫിസിക്സ്, ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്.
എംടെക്: കംപ്യൂട്ടേഷണൽ ബയോളജി, ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിംഗ്, എൻവയണ്മെന്റൽ എൻജിനിയറിംഗ് ആൻഡ് മാനേജ്മെന്റ്, എക്സ്പ്ളോറേഷൻ ജിയോ സയൻസ്, ഗ്രീൻ എനർജി ടെക്നോളജി, നാനോ സയൻസ് ആൻഡ് ടെക്നോളജി, നെറ്റ്വർക്ക് ആൻഡ് ഇന്റർനെറ്റ് എൻജിനിയറിംഗ്.
എംബിഎ, എംസിഎ, എംകോം, എംഎഡ്, എംഎൽഐഎസ്, എംപിഎ, എംപിഎഡ്, എംഎസ്ഡബ്ലിയു എന്നിവയാണു മറ്റു പിജി കോഴ്സുകൾ.
അമ്പതു ശതമാനം മാർക്കോടെ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാവുന്ന ഇന്റഗ്രേറ്റഡ് എംഎസ്സി കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അപ്ലൈഡ് ജിയോളജി, കെമിസ്ട്രി, ഫിസിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ഇക്കണോമിക്സ് എന്നീ വിഷയങ്ങളിലാണ് ഇന്റഗ്രേറ്റഡ് കോഴ്സുകൾ.
കൂടാതെ വിവിധ ഡിപ്ലോമ കോഴ്സുകൾക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഇതിനു പുറമെയാണ് ഇരുനൂറോളം റിസർച്ച് പ്രോഗ്രാമുകളിലേക്കുള്ള അഡ്മിഷനു പ്രവേശന പരീക്ഷ നടത്തുന്നത്.
ഒരു കോഴ്സിന് 600 രൂപയാണ് അപേക്ഷാ ഫീസ്.
പട്ടികജാതി-വർഗക്കാർക്ക് 300 രൂപ. ഓരോ കോഴ്സിനും പ്രത്യേകം അപേക്ഷിക്കണം.
എംബിഎക്ക് ഇത് യഥാക്രമം 1000, 500 രൂപ.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. പ്രവേശന പരീക്ഷ പൂർണമായും ഓണ്‍ലൈനാണ്. പ്രവേശന പരീക്ഷയ്ക്കു കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തലശേരി, കോട്ടയം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്.
ഏപ്രിൽ 22നകം അപേക്ഷിക്കണം.
കൂടുതൽ വിവരങ്ങൾക്ക്: www.pondiuni.edu.in