കേന്ദ്ര പോലീസ് സേനയിൽ 1500 ഒഴിവുകൾ
കേന്ദ്ര പോലീസ് സേനകളിലും ഡൽഹി പോലീസിലും സബ് ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ അപേക്ഷ ക്ഷണിച്ചു.
ഡൽഹി പോലീസ്, സിആർപിഎഫ്, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, സിഐഎസ്എഫ് എന്നിവയിലാണ് എസ്ഐ ഒഴിവുള്ളത്. സിഐഎസ്എഫിൽ എഎസ്ഐ ഒഴിവുകളുണ്ട്. സിഐഎസ്എഫിലെ എസ്ഐ, എഎസ്ഐ ഒഴിവുകൾ തിട്ടപ്പെടുത്തിയിട്ടില്ല. മൊത്തം 1500 ൽ പരം ഒഴിവുകളാണുള്ളത്.
സബ് ഇൻസ്പെക്ടർ- 9,300- 34,800 രൂപ. ഗ്രേഡ് പേ- 4,200 രൂപ.
അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (സിഐഎസ്എഫ്)- 5,200- 20,200 രൂപ. ഗ്രേഡ് പേ- 2,800 രൂപ.
പ്രായം- 2018 ജനുവരി ഒന്നിന് 20-25 വയസ്.
എസ് സി , എസ്ടി വിഭാഗക്കാർക്ക് അഞ്ചും ഒബിസി വിഭാഗക്കാർക്ക് മൂന്നും വർഷം ഉയർന്നപ്രായത്തിൽ ഇളവ് ലഭിക്കും.
ഒബിസിക്കാരായ വിമുക്തഭടൻമാർക്ക് ആറ് വർഷവും എസ് സി , എസ്ടിക്കാരായ വിമുക്തഭടൻമാർക്ക് എട്ടു വർഷവും വിമുക്തഭടൻമാർക്ക് മൂന്നു വർഷവും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്. കേന്ദ്ര സർക്കാർ ജീവനക്കാർക്കും (ഡൽഹി പോലീസ് ഒഴികെ) വിധവകൾ/ നിയമപരമായി വിവാഹബന്ധം വേർപെടുത്തിയവർ വനിതകൾ തുടങ്ങിയവർക്കും ഉയർന്ന പ്രായത്തിൽ ഇളവുണ്ട്.
യോഗ്യത- ബിരുദം/തത്തുല്യം. ഓപ്പണ്‍/ വിദൂരവിദ്യാഭ്യാസം വഴി നേടിയ ബിരുദം ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ വിദൂര വിദ്യാഭ്യാസ കൗണ്‍സിൽ അംഗീകരിച്ചതായിരിക്കണം. ഡൽഹി പോലീസിലെ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്ന പുരുഷൻമാർക്ക് ശാരീരിക ക്ഷമതാ പരീക്ഷാ സമയത്ത് സാധുവായ ലൈറ്റ് മോട്ടോർ വെഹിക്കിൾ (മോട്ടോർ സൈക്കിൾ, കാർ) ഡ്രൈവിംഗ് ലൈസൻസ് ഹാജരാക്കണം. മറ്റ് പോസ്റ്റുകളിലേക്ക് ഇതു ബാധകമല്ല.
തെരഞ്ഞെടുപ്പ്: രണ്ടു ഘട്ടങ്ങളായുള്ള എഴുത്തുപരീക്ഷ, കായികക്ഷമതാപരീക്ഷ, വൈദ്യപരിശോധന, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുക.
ശാരീരിക യോഗ്യത: പുരുഷൻമാർ: ഉയരം-170 സെ.മീ., നെഞ്ചളവ്-80 സെ.മീ., വികസിപ്പിക്കുന്പോൾ 85 സെ.മീ.(പട്ടികവർഗക്കാർക്ക് യഥാക്രമം 162സെ.മീ., 77-82 സെ.മീ.)
സ്ത്രീകൾ: 157 സെ.മീ.(പട്ടികവർഗക്കാർക്ക് 154 സെ.മീ.) തൂക്കം ഉയരത്തിന് ആനുപാതികം.
കാഴ്ചശക്തി: കണ്ണടയില്ലാതെ രണ്ടു കണ്ണുകൾക്കും 6/6, 6/9.
കൂട്ടിമുട്ടുന്ന കാൽമുട്ടുകൾ, പരന്ന പാദം, പിടച്ച ഞരന്പുകൾ, കോങ്കണ്ണ് എന്നിവ അയോഗ്യതയാണ്.
കായികക്ഷമതാപരീക്ഷ:
പുരുഷൻമാർ: 16 സെക്കന്റിൽ 100 മീറ്റർ ഓട്ടം. 6.5 മിനിട്ടിൽ 1.6 കിലോമീറ്റർ ഓട്ടം. ലോംഗ്ജംപ് 3.65 മീറ്റർ(മൂന്നവസരം). ഹൈജംപ്1.2 മീറ്റർ(മൂന്നവസരം). ഷോട്ട്പുട്ട്(16 മീറ്റർ) 4.5 മീറ്റർ(മൂന്നവസരം). സ്ത്രീകൾ: 16 സെക്കന്റിൽ 100 മീറ്റർ ഓട്ടം. 4 മിനിട്ടിൽ 800 മീറ്റർ ഓട്ടം. ലോംഗ്ജംപ് 2.7 മീറ്റർ(മൂന്നവസരം).
അപേക്ഷാ ഫീസ്- 100 രൂപ. വനിതകൾ, എസ് സി , എസ്ടിക്കാർ, വിമുക്തഭടർ (സംവരണത്തിന് അർഹതയുള്ളവർ) എന്നിവർക്ക് ഫീസില്ല.
എസ്ബിഐ ചെലാൻ (ഓണ്‍ലൈൻ അപേക്ഷ സമർപ്പിക്കുന്പോൾ വെബ്സൈറ്റിൽ ലഭിക്കും) നെറ്റ് ബാങ്കിംഗ്/ ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസടയ്ക്കണം.www.ssconline.nic.in എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ രണ്ട്.