പി എൻ ബി യിൽ 325 മാനേജര്‍/ ഓഫീസര്‍ : അപേക്ഷ ക്ഷണിച്ചു
വിവിധ തസ്തികകളിൽ 325 ഒഴിവുകളിലേക്ക് പഞ്ചാബ് നാഷണല്‍ ബാങ്ക് അപേക്ഷ ക്ഷണിച്ചു.
മാനേജര്‍ (ലോ)-55, മാനേജര്‍ (എച്ച്.ആര്‍. ഡി.)18, ഓഫീസര്‍ (ഐ.ടി.)120 , സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)-51, മാനേജര്‍ (ക്രെഡിറ്റ്)-26, സീനിയര്‍ മാനേജര്‍ (ലോ)-55, എന്നിങ്ങനെയാണ് ഒഴിവുകള്‍.
1. സീനിയര്‍ മാനേജര്‍ (ക്രെഡിറ്റ്)
ശമ്പളം: 42,020-51,490 രൂപ
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. അല്ലെങ്കില്‍ ഫിനാന്‍സ് സ്പെഷ്യലൈസേഷനോടെ പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യ പി.ജി. ബിരുദം/ ഡിപ്ലോമ.
ബന്ധപ്പെട്ട മേഖലയില്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-37
2. മാനേജര്‍ (ക്രെഡിറ്റ്)
ശമ്പളം: 31,705-45,950 രൂപ
യോഗ്യത: സി.എ./ ഐ.സി.ഡബ്ല്യു.എ./ എം.ബി.എ. അല്ലെങ്കില്‍ ഫിനാന്‍സ് സ്പെഷ്യലൈസേഷനോടെ പി.ജി.ഡി.എം. അല്ലെങ്കില്‍ തത്തുല്യ പി.ജി. ബിരുദം/ ഡിപ്ലോമ.
ബന്ധപ്പെട്ട മേഖലയില്‍ മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-35.
3. സീനിയര്‍ മാനേജര്‍ (ലോ)
ശമ്പളം: 42,020-51,490 രൂപ.
യോഗ്യത: നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം, അഡ്വക്കേറ്റായി ഏഴുവര്‍ഷത്തെ പ്രാക്ടീസ് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് കമേഴ്സ്യൽ ബാങ്ക്/ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനത്തില്‍ ലോ ഓഫീസറായി പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-32
4. മാനേജര്‍ (ലോ)
ശമ്പളം: 31,705-45,950 രൂപ
യോഗ്യത: നിയമത്തില്‍ ബിരുദം അല്ലെങ്കില്‍ അഞ്ചുവര്‍ഷത്തെ ഇന്റഗ്രേറ്റഡ് ബിരുദം, അഡ്വക്കേറ്റായി മൂന്നുവര്‍ഷത്തെ പ്രാക്ടീസ് അല്ലെങ്കില്‍ ഷെഡ്യൂള്‍ഡ് കമേഴ്സ്യല്‍ ബാങ്ക്/ സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍/ പൊതുമേഖലാ സ്ഥാപനത്തില്‍ ലോ ഓഫീസറായി പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-32
5. മാനേജര്‍ (എച്ച്.ആര്‍.ഡി.)
ശമ്പളം: 31,705-45,950 രൂപ
യോഗ്യത: പേഴ്സണല്‍ മാനേജ്മെന്റ്/ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ എച്ച്.ആര്‍./ എച്ച്.ആര്‍.ഡി./ എച്ച്…./ എച്ച്.ആര്‍.ഡി.എം./ ലേബര്‍ ലോയില്‍ രണ്ടുവര്‍ഷത്തെ ഫുള്‍ ടൈം പി.ജി. ബിരുദം/ ഡിപ്ലോമ. മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 2019 ജനുവരി 1-ന് 25-35
6. ഓഫീസര്‍ (ഐ.ടി.)
ശമ്പളം: 23,700-42,020 രൂപ
യോഗ്യത: ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിന…എന്‍ജിനീയറിങ്/ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി/ ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ബി.ഇ./ ബി.ടെക്./ എം.സി.എ., സോഫ്റ്റ്വേര്‍ ഡെവലപ്മെന്റ്, ഡേറ്റാബേസ് ഹാന്‍ഡ്ലിങ് മെയിന്റെയിനിങ്/ നെറ്റ് വര്‍ക്കിങ്/ സൈബര്‍ സെക്യൂരിറ്റി/ ഡേറ്റാ അനലിറ്റിക്സില്‍ ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.
കൂടുതല്‍ വിവരങ്ങള്‍ www.pnbindia.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ: www.pnbindia.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 15.