നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു

285
0
Share:

നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തു    തുടർച്ചയായ രണ്ടാം വട്ടം  ഭാരതത്തിൻറെ പ്രധാനമന്ത്രിയായി അധികാരമേറ്റു. 58 മന്ത്രിമാരാണ് സഭയിലുള്ളത്.

മോദി മന്ത്രിസഭയില്‍ 25 പേര്‍ക്ക് ക്യാബിനറ്റ് റാങ്കുണ്ട്. 24 സഹമന്ത്രിമാരും സ്വതന്ത്രചുമതലയുള്ള 9 പേരും കേന്ദ്ര മന്ത്രിസഭയില്‍ ഉണ്ട്. മന്ത്രിമാരെല്ലാം ഈശ്വര നാമത്തിലാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. കേരളത്തിൽ നിന്നും വി മുരളീധരൻ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിയായി.
മോദിക്ക് പിന്നാലെ രാജ്‌നാഥ് സിംഗാണ് സത്യപ്രതിജ്ഞ ചെയ്തത്. പിന്നീടാണ് അമിത് ഷാ എത്തിയത്.

സദാനന്ദ ഗൗഡ, രാംവിലാസ് പാസ്വാന്‍, നരേന്ദ്ര സിംഗ് തോമര്‍, രവിശങ്കര്‍ പ്രസാദ്, ഹര്‍സിമ്രത് കൗര്‍ ബാദല്‍, തവര്‍ ചന്ദ് ഗെലോട്ട്, എസ് ജയശങ്കര്‍, രമേശ് പൊക്രിയാല്‍, അര്‍ജുന്‍ മുണ്ട, സ്മൃതി ഇറാനി, ഡോ. ഹര്‍ഷ് വര്‍ധന്‍, പ്രകാശ് ജാവദേക്കര്‍, പിയൂഷ് ഗോയല്‍, ധര്‍മേന്ദ്ര പ്രധാന്‍, മുഖ്താര്‍ അബ്ബാസ് നഖ്‌വി, പ്രഹ്ലാദ് ജോഷി, മഹേന്ദ്ര നാഥ് പാണ്ഡെ, അരവിന്ദ് സാവന്ത്, ഗിരിരാജ് സിംഗ്, ഗജേന്ദ്ര സിംഗ് ഷെഖാവത്ത് എന്നിവരാണ് ക്യാബിനറ്റ് പദവി ലഭിച്ച മന്ത്രിമാര്‍.
രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്‍മാരെത്തിയിരുന്നു. തിരക്കുള്ളതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന എത്തിയില്ല. പാകിസ്താനെ മാറ്റിനിര്‍ത്തി, ബാക്കിയുള്ള അയല്‍ രാജ്യങ്ങളെയെല്ലാം മോദി ചടങ്ങിന് ക്ഷണിച്ചിരുന്നു. നേരത്തെ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ മോദിയെ വിജയത്തില്‍ അഭിനന്ദിച്ചിരുന്നു.

ഇത്തവണ പുതുമുഖങ്ങളും പരിചയസമ്പന്നരും ഒരുപോലെ അണിനിരന്നതാണ് മോദിയുടെ മന്ത്രിസഭ. . രാഷ്ട്രപതി ഭവനില്‍ നടന്ന ഗംഭീര ചടങ്ങില്‍ രാഹുൽ ഗാന്ധിയും സോണിയയും പങ്കെടുത്തു. കേരള മുഖ്യമന്ത്രി പങ്കെടുത്തില്ല. അരുണ്‍ ജെയ്റ്റ്‌ലി, സുഷമാ സ്വരാജ്, മേനകാ ഗാന്ധി തുടങ്ങി പ്രമുഖരായ ചിലർ ഇത്തവണ മന്ത്രിസഭയില്‍ ഇല്ല.

Share: