ഫിലാറ്റലി സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാം

Share:

തപാല്‍ വകുപ്പിന്‍റെ ഫിലാറ്റലി സ്കോളര്‍ഷിപ്പിന് (ദീന്‍ ദയാല്‍ സ്പര്‍ശ് യോജന) അപേക്ഷ ക്ഷണിച്ചു. ആറ് മുതല്‍ ഒമ്പത് വരെ ക്ളാസുകളില്‍ പഠിക്കുന്ന ഫിലാറ്റലി ക്ലബ് അംഗങ്ങള്‍ക്കും ഫിലാറ്റലി ഡിപ്പൊസിറ്റ് അക്കൗണ്ടുള്ള വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. അക്കൗണ്ടില്ലാത്തവര്‍ക്ക് 300 രൂപയടച്ച് അകൗണ്ട് തുടങ്ങാം. അപേക്ഷയും വിശദവിവരവും എല്ലാ സ്കൂളുകളിലും പാലക്കാട് പോസ്റ്റല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസിലും ലഭിക്കും.
അപേക്ഷ ജൂണ്‍ 30 നകം നല്‍കണം.

Share: