ഹോമിയോ ഫാര്‍മസിസ്റ്റ് ഒഴിവ്

82
0
Share:

തൃശൂര്‍: നാഷണല്‍ ആയുഷ് മിഷന്‍ ഹോമിയോപ്പതി വകുപ്പില്‍ കരാറടിസ്ഥാനത്തില്‍ ഹോമിയോ ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നു.
യോഗ്യത- സി സി പി/ എന്‍ സി പി അല്ലെങ്കില്‍ തത്തുല്യം.
ഉയര്‍ന്ന പ്രായപരിധി- 40 വയസ്.
പ്രതിമാസ വേതനം- 14700 രൂപ.
ബയോഡാറ്റ, ഫോട്ടോ, അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, തിരിച്ചറിയല്‍ കാര്‍ഡ്, ഇവയുടെ പകര്‍പ്പുകള്‍ സഹിതമുള്ള അപേക്ഷ രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ തപാല്‍ വഴി ജൂലായ് അഞ്ചിന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
ജൂലൈ 18 ന് രാവിലെ 9.30 ന് അഭിമുഖം നടക്കും.
വിവരങ്ങള്‍ക്ക് http://nam.kerala.gov.in ഫോണ്‍: 0487 2939190.

Share: