ഫാര്‍മസിസ്റ്റ് നിയമനം

എറണാകുളം: ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ധന്വന്തരി സര്‍വീസ് സൊസൈറ്റിയോടനുബന്ധിച്ചുള്ള മെഡിക്കല്‍ സ്റ്റോറിലേക്ക് ഫാര്‍മസിസ്റ്റ് തസ്തികയിലേക്ക് പട്ടിക ജാതി, പട്ടിക വിഭാഗത്തില്‍ നിന്ന്് താല്‍ക്കാലിക നിയമനം നടത്തുന്നു.
ഡി ഫാമും മൂന്നുവര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍25-ന് 11 മണിക്ക് സര്‍ട്ടിഫിക്കറ്റ് സഹിതം വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം