കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് , ഡ്രൈവർ, ഓഫീസ് അറ്റൻഡൻറ്

Share:

തിരുവനന്തപുരം: ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റിൽ കോൺഫിഡൻഷ്യൽ അസിസ്റ്റൻറ് , ഡ്രൈവർ, ഓഫീസ് അറ്റൻഡൻറ് തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം നടത്തുന്നു.
സംസ്ഥാന സർക്കാർ സർവ്വീസിൽ സമാന തസ്തികകളിൽ ജോലി ചെയ്യുന്നവർ നിരാക്ഷേപ സാക്ഷ്യപത്രവും കെഎസ്ആർ പാർട്ട് I റൂൾ 144 പ്രകാരമുള്ള പ്രൊഫോമ വിശദാംശങ്ങളും സഹിതം വകുപ്പ് മേധാവി മുഖേന അപേക്ഷിക്കണം.

അപേക്ഷ ജൂൺ 30 വൈകുന്നേരം അഞ്ച് മണിക്ക് മുൻപ് കമ്മീഷണർ, ഭിന്നശേഷിക്കാർക്കായുള്ള സംസ്ഥാന കമ്മീഷണറേറ്റ്, ആഞ്ജനേയ, റ്റി.സി.9/1023(1), ഗ്രൗണ്ട് ഫ്‌ളോർ, ശാസ്തമംഗലം, തിരുവനന്തപുരം-695 010 എന്ന വിലാസത്തിൽ ലഭിക്കണം.

ഫോൺ: 0471-2720977.

Share: