ഫാര്‍മസിസ്റ്റ് ഒഴിവ്

Share:

ഫാര്‍മസിസ്റ്റ് ഒഴിവ്ഭാരതീയ ചികിത്സാ വകുപ്പിന്റെ കീഴില്‍ ജില്ലയില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട്, നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികകളില്‍ നിലവിലുള്ള താത്ക്കാലിക ഒഴിവുകളിലേക്ക് പ്രതിദിനം 750 രൂപ നിരക്കില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഒരു വര്‍ഷത്തെ ആയൂര്‍വേദ ഫാര്‍മസി/നഴ്‌സിംഗ് കോഴ്‌സ് പാസായവര്‍ക്കും തത്തുല്യ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

പ്രായപരിധി: 50 വയസ്.

അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം പത്തനംതിട്ട മേലേവെട്ടിപ്രത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പിന്റെ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഈ മാസം ഒമ്പതിന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. ഫാര്‍മസിസ്റ്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് രാവിലെ 11നും നഴ്‌സ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് ഉച്ചയ്ക്ക് രണ്ടിനുമാണ് കൂടിക്കാഴ്ച.

ഫോണ്‍: 0468 2324337.

Share: