ഇംഗ്ലീഷ് അധ്യാപക ഒഴിവ്

Share:

കണ്ണൂർ : സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള നെരുവമ്പ്രം ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളിനോടനുബന്ധിച്ചുള്ള ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അധ്യാപകരെ നിയമിക്കുന്നു.

കേരള ഹയര്‍ സെക്കണ്ടറി അധ്യാപക യോഗ്യത അനിവാര്യം. ഹയര്‍സെക്കണ്ടറിയില്‍ നിന്ന് വിരമിച്ച അധ്യാപകരെയും പരിഗണിക്കും.

താല്‍പര്യമുള്ളവര്‍ ആഗസ്ത് 6 ന് രാവിലെ 10 മണിക്ക് അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 0497 2871789.

Share: