പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 1,110 അപ്രന്റിസ് ഒഴിവുകൾ
പവർഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് 1,110 അപ്രന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ റീജണുകളിലാണ് അവസരം. കേരളത്തിൽ 21 ഒഴിവുകളാണുള്ളത് . ഒരു വർഷത്തെ പരിശീലനമായിരിക്കും.
ഗ്രാജ്വേറ്റ് ഇലക്ട്രിക്കൽ, ഗ്രാജ്വേറ്റ് സിവിൽ, ഗ്രാജ്വേറ്റ് കംപ്യൂട്ടർ സയൻസ്, ഗ്രാജ്വേറ്റ് ഇലക്ട്രോണിക്സ്/ടെലികോം, ഡിപ്ലോമ സിവിൽ, ഡിപ്ലോമ ഇലക്ട്രിക്കൽ, എച്ച്ആർ എക്സിക്യൂട്ടീവ്, ഐടിഐ ഇലക്ട്രിക്കൽ എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ.
യോഗ്യത: ഗ്രാജ്വേറ്റ് വിഭാഗത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിഇ/ബിടെക്/ബിഎസ്സി. എച്ച്ആർ എക്സിക്യൂട്ടീവ് വിഭാഗത്തിൽ എംബിഎ (എച്ച്ആർ)/എംഎസ്ഡബ്ല്യു/പേഴ്സൺ മാനേജ്മെന്റ് അല്ലെങ്കിൽ പേഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻ ബിരുദാനന്തര ഡിപ്ലോമ.
മറ്റ് വിഷയങ്ങളിൽ ബന്ധപ്പെട്ട ഡിപ്ലോമ/ഐടിഐ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.powergridindia.com എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷിക്കുന്നതിനു മുന്പായി www.apprenticeshipindia.org അല്ലെങ്കിൽ www.portal.mhrdnats.gov.in വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
അവസാനവർഷ ഫലം കാത്തിരിക്കുന്നവരും 18 വയസ് തികയാത്തവരും അപേക്ഷിക്കാൻ യോഗ്യരല്ല.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 20.