പെട്രോളിയം യൂണിവേഴ്സിറ്റി ബിരുദ കോഴ്സുകള്‍
ഗുജറാത്ത് ഗാന്ധിനഗറിലെ പണ്ഡിറ്റ് ദീൻദയാൽ പെട്രോളിയം യൂണിവേഴ്സിറ്റി നടത്തുന്ന വിവിധ ബിരുദ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്കൂൾ ഓഫ് ലിബറൽ സ്റ്റഡീസിനു കീഴിലാണു കോഴ്സുകൾ നടത്തുന്നത്.ബന്ധപ്പെട്ട വിഷയത്തിൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം.
മേയ് 25നു നടത്തുന്ന എഴുത്തു പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം.
ബിഎ (ഓണേഴ്സ്): ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഗവേണൻസ് ആൻഡ് പബ്ലിക് അഡ്മിനിസ്ട്രേഷൻ, സൈക്കോളജി, പൊളിറ്റിക്കൽ സയൻസ്-ഇന്റർനാഷണൽ റിലേഷൻസ്, മാസ് കമ്യൂണിക്കേഷൻ.
ബിബിഎ (ഓണേഴ്സ്): മാർക്കറ്റിംഗ്, ഹ്യൂമൻ റിസോഴ്സ്, ഫിനാൻസ്.
ബിഎസ്സി (ഓണേഴ്സ്): ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്.
ബികോം (ഓണേഴ്സ്): ഫിനാൻസ് ആൻഡ് അക്കൗണ്ടിംഗ്, ബാങ്കിംഗ് ആൻഡ് ഇൻഷ്വറൻസ്, മാർക്കറ്റിംഗ് ആൻഡ് മാനേജ്മെന്റ്, എന്റർപ്രണർഷിപ് ആൻഡ് ഇന്റർനാഷണൽ ട്രേഡ്.
ബിഎ, ബിബിഎ കോഴ്സുകൾക്ക് 280 സീറ്റുകളും ബികോമിന് 120 സീറ്റുകളും ബിഎസ്സി കോഴ്സുകൾക്ക് 60 സീറ്റുകളുമാണുള്ളത്.
ഇംഗ്ലീഷ്, വെർബൽ എബിലിറ്റി, റീഡിംഗ് കോംപ്രിഹെൻഷൻ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ലോജിക്കൽ റീസണിംഗ്, ജനറൽ നോളജ്, എസേ റൈറ്റിംഗ് എന്നീ മേഖലകളിൽ അപേക്ഷാർഥിയുടെ മികവ് അളക്കുകയാണു എഴുത്തുപരീക്ഷയുടെ ലക്ഷ്യം.
50 മാർക്കിന്റെ 100 ചോദ്യങ്ങളാണ് ആദ്യ പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെഗറ്റീവ് മാർക്ക് ഇല്ല. എസേ റൈറ്റിംഗ് 25 മാർക്കിനുള്ളതാണ്.
ഓണ്‍ലൈനായി വേണം അപേക്ഷിക്കാൻ. 1200 രൂപയാണ് അപേക്ഷാ ഫീസ്. മേയ് 18 നകം അപേക്ഷിക്കണം.
ഗാന്ധിനഗർ, കോൽക്കത്ത, മുംബൈ, ബംഗളൂരു, ന്യൂഡൽഹി, സൂററ്റ്, രാജ്കോട്ട്, ഭവനഗർ, ഇൻഡോർ, ബറോഡ എന്നിവിടങ്ങളിലാണു ടെസ്റ്റ് സെന്ററുകൾ.
93,000 രൂപയാണ് ഒരു സെമസ്റ്ററിനു ട്യൂഷൻ ഫീസ്. ഇന്റർ ഡിസിപ്ലിനറി തലത്തിലുള്ളതാണു പാഠ്യപദ്ധതി.
കൂടുതൽ വിവരങ്ങൾ www.sls.pdpu.ac എന്ന വെബ് സൈറ്റിൽ ലഭിക്കും.
ഫോൺ: 09924133225/ 09909979438.