ഇൻസ്ട്രക്ടർ നിയമനം : അഭിമുഖം 28ന്

Share:

കോട്ടയം: ഏറ്റുമാനൂർ ഗവൺമെൻറ് ഐ.ടി.ഐയിൽ ടൂൾ ആൻറ് ഡൈ മേക്കർ ട്രേഡിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന് ഫെബ്രുവരി 28 ന് രാവിലെ 10.30 ന് അഭിമുഖം നടത്തും.

മെക്കാനിക്കൽ എഞ്ചിനീയറിംഗിൽ ബി.ടെക്/ ഡിപ്ലോമയും രണ്ട് വർഷത്തെ പരിചയവും/ ടൂൾ ആന്റ് ഡൈ മേക്കർ ട്രേഡിൽ എൻ.ടി.സിയും മൂന്ന് വർഷത്ത പരിചയവുമാണ് യോഗ്യത. താത്പര്യമുള്ളവർ അഭിമുഖത്തിനായി പ്രിൻസിപ്പാളിൻ്റെ ഓഫീസിൽ ഹാജരാകണം.

ഫോൺ: 0481 2535562

Share: