പഠനമുറി നിര്‍മാണത്തിന് അപേക്ഷിക്കാം

254
0
Share:

പത്തനംതിട്ട: തിരുവല്ല മുനിസിപ്പാലിറ്റിയുടെ പരിധിയില്‍ ഹൈസ്‌കൂള്‍ തലത്തില്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി പട്ടികജാതി വികസന വകുപ്പ് നടപ്പാക്കുന്ന പഠനമുറി നിര്‍മാണ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള സര്‍ക്കാര്‍/എയിഡഡ്/സ്‌പെഷ്യല്‍ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.

ജാതി, വരുമാനം, പ്രായം, വസ്തുവിന്റെ കൈവശരേഖ, സ്ഥാപനമേലധികാരിയുടെ സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ തിരുവല്ല മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫീസില്‍ ഒക്‌ടോബര്‍ 10ന് മുമ്പ് ലഭിക്കണം.

Share: