തൊഴിലധിഷ്ഠിത കോഴ്‌സുകൾ

227
0
Share:

കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് &ട്രയിനിംഗിന്റെ തിരുവനന്തപുരത്തുളള പരിശീലനവിഭാഗത്തില്‍ ഡിപ്ലോമ ഇന്‍ ഇന്ററാക്ടീവ് മള്‍ട്ടിമീഡിയ & വെബ്‌ടെക്‌നോളജി, ഡിപ്ലോമ ഇന്‍ പ്രൊഫണല്‍ ഗ്രാഫിക് ഡിസൈനിംഗ്, ഡിജിറ്റല്‍ വീഡിയോഗ്രാഫി ആന്റ് നോണ്‍ ലീനിയര്‍ വീഡിയോ എഡിറ്റിംഗ് എന്നീ ഗവണ്‍മെന്റ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകളില്‍ സീറ്റുകള്‍ ഒഴിവുണ്ട്.

പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യവും സ്റ്റൈപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി./ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിയ്ക്ക് വിധേയമായി ഫീസ് സൗജന്യമുണ്ടാവും.

അപേക്ഷകര്‍ ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രയിനിംഗ് , ട്രയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം എന്ന വിലാസത്തില്‍ നേരിട്ടെത്തണം.

ഫോണ്‍ 0471- 2474720

Share: