ആയുഷ് മിഷൻ : ഫിസിയോ തെറാപ്പിസ്റ്റ് ഒഴിവ്

Share:

തൃശ്ശൂർ : ജില്ലയിലെ നാഷണല്‍ ആയുഷ്മിഷന്‍ വഴി ഗവ. ആയുർവേദ / ഹോമിയോ ആശുപത്രികളിലേയ്ക്കും ഒഴിവു വരാവുന്ന മറ്റ് പദ്ധതികളിലേയ്ക്കുമായി ആയുഷ് മിഷൻ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയില്‍ കരാർ അടിസ്ഥാനത്തില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നു.

യോഗ്യത- ഫിസിയോ തെറാപ്പിയിൽ അംഗീകൃത സർവ്വകലാശാല ബിരുദമോ ബിരുദാനന്തര ബിരുദമോ ഉണ്ടായിരിക്കണം.

പ്രതിമാസ വേതനം: 21000 രൂപ.

ഉയർന്ന പ്രായപരിധി: 40 വയസ്സ്,

അഭിമുഖവും അസ്സൽ സർട്ടിഫിക്കറ്റുകളുടെ വെരിഫിക്കേഷനും 16 ന് ചൊവ്വാഴ്ച തൃശൂർ രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസിൽ രാവിലെ 9 ന് നടക്കും. ബയോഡാറ്റയും സ്വയം സാക്ഷ്യപ്പടുത്തിയ അസ്സൽ സർട്ടിഫിക്കറ്റുകളുടെ കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.

ഫോൺ_ 8113028721

Share: