ഒ. ആര്‍. സി പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
കോട്ടയം: വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പിലാക്കുന്ന അവര്‍ റെസ്പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍ (ORC) പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിലും പരിശീലന മേഖലയിലും പ്രവര്‍ത്തി പരിചയവും അല്ലെങ്കില്‍ ബിരുദവും കുട്ടികളുടെ മേഖലയില്‍ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും പരിശീലന മേഖലയിലെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.
ബിരുദാനന്തര കോഴ്സുകള്‍ പഠിക്കുന്ന അഭിരുചിയും താത്പര്യവുമുള്ള വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള കോട്ടയം ജില്ലക്കാരായ അപേക്ഷകര്‍ വെള്ളപ്പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം. പ്രായം, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, കെ. വി.എം ബില്‍ഡിംഗ്, അണ്ണാന്‍കുന്ന് റോഡ്, കോട്ടയം എന്ന വിലാസത്തില്‍ ജൂണ്‍ 25-ന് വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം.
വിശദവിവരങ്ങള്‍ക്ക് ഫോണ്‍- 04812580548, 8921972975