സി-ഡിറ്റ് ഒഴിവ്

Share:

തിരുവനന്തപുരം: സെൻറര്‍ ഫോര്‍ ഡെവലപ്‌മെൻറ് ഓഫ് ഇമേജിങ് ടെക്‌നോളജി (സി-ഡിറ്റ്) യുടെ ഒപ്റ്റിക്കല്‍ ഇമേജ് പ്രോസസിംഗ് ആന്‍ഡ് സെക്യൂരിറ്റി പ്രോഡക്ട്‌സ് ഡിവിഷനിലേക്ക് ഷിഫ്റ്റ് അടിസ്ഥാനത്തില്‍ കാഷ്വല്‍ ജീവനക്കാരെ നിയമിക്കുന്നതിന് വാക് -ഇന്‍ -ഇൻറര്‍വ്യൂ നടത്തുന്നു.

ജൂണ്‍ 28 ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാണ് അഭിമുഖം.

പത്താം ക്ലാസും ഏതെങ്കിലും ഐ.ടി.ഐ ട്രേഡില്‍ ലഭിച്ച നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത.

പ്രതിദിന വേതനം: 650 രൂപ.
താത്പര്യമുള്ളവര്‍ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം രാവിലെ 10 ന് മുന്‍പ് തിരുവല്ലം സി-ഡിറ്റ് മെയിന്‍ ക്യാമ്പസില്‍ ഹാജരാകണമെന്ന് രജിസ്ട്രാര്‍ അറിയിച്ചു.

Share: