ഒ.ആർ.സി. പരിശീലന പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

എറണാകുളം : വനിത ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് വഴി നടപ്പാക്കുന്ന ‘ഔവർ റെസ്പോൺസിബിലിറ്റി ടു ചിൽഡ്രൻ’ (ഒ. ആർ. സി )പദ്ധതിയുടെ പരിശീലക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു.
ബിരുദാനന്തര ബിരുദവും കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയവും പരിശീലന മേഖലയിൽ പ്രവൃത്തി പരിചയവും അല്ലെങ്കിൽ ബിരുദവും കുട്ടികളുടെ മേഖലയിൽ രണ്ട് വർഷം പ്രവൃത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.
താല്പര്യമുള്ള എറണാകുളം ജില്ലക്കാരായ അപേക്ഷകർ ജൂലൈ 12 ന് വൈകിട്ട് അഞ്ചിനകം
വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, പ്രായം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ജില്ലാ ശിശു സംരക്ഷണ ഓഫീസർ , ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, സിവിൽ സ്റ്റേഷൻ, താഴത്തെ നില, എ 3 ബ്ലോക്ക് കാക്കനാട്, എറണാകുളം എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0484 2959177