ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ്

287
0
Share:

കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ജില്ലാ ശിശു സംരക്ഷണ യൂണിറ്റില്‍ ഒരു ഒ.ആര്‍.സി പ്രൊജക്റ്റ് അസിസ്റ്റന്റ് തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നു. സോഷ്യല്‍ വര്‍ക്കിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ബിരുദവും, ഒ.ആര്‍.സി ക്കു സമാനമായ പരിപാടികളില്‍ മൂന്ന് വര്‍ഷത്തെ നേതൃത്വപരമായ പ്രവൃത്തി പരിചയവുമാണ് യോഗ്യത. പ്രതിമാസ ഹോണറേറിയം 21,000 രൂപ. തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിന് എറണാകുളം ജില്ലക്കാരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ സ്വീകരിക്കുന്നത്.

താത്പര്യമുളളവര്‍ നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷയോടൊപ്പം യോഗ്യത, വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജൂലൈ 31-നകം ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, ബൈ ലൈന്‍ നമ്പര്‍-1, എസ്.പി ക്യാമ്പ് ഓഫീസിനു സമീപം, തോട്ടയ്ക്കാട്ടുകര, ആലുവ 683108 വിലാസത്തില്‍ അപേക്ഷിക്കണം. എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകന് ജനുവരി ഒന്നിന് 36 വയസ് കഴിയാന്‍ പാടില്ല. അപൂര്‍ണ്ണവും വൈകി ലഭിക്കുന്നതും നിശ്ചിത മാതൃകയില്‍ അല്ലാത്തതുമായ അപേക്ഷകള്‍ നിരസിക്കുന്നതാണെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2609177.

Share: