ലൈബ്രേറിയൻ

Share:

തിരുവനന്തപുരം നഗരസഭ ജനകീയാസൂത്രണ പദ്ധതി പ്രകാരം സർക്കാർ സ്‌കൂളുകളിലെ ലൈബ്രേറിയൻമാരുടെ താൽക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും നേടിയ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് കോഴ്‌സ് സർട്ടിഫിക്കറ്റാണ് യോഗ്യത. പ്രായപരിധി 18 – 36 (സംസ്ഥാന സർക്കാർ നിഷ്‌കർഷിച്ചിരിക്കുന്ന നിയമാനുസൃത ഇളവുകൾ ലഭിക്കും) താല്പര്യമുള്ളവർ മാർച്ച് ആറിന് രാവിലെ 11ന് തിരുവനന്തപുരം നഗരസഭയിൽ നടത്തുന്ന ഇന്റർവ്യൂവിൽ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഹാജരാകണം.

വിശദവിവരങ്ങൾക്ക്: www.corporationoftrivandrum.in

Share: