ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു

Share:

 

സാങ്കേതിക വിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പ്ലസ്ടു/വി.എച്ച്.എസ്.ഇ/ഡിപ്ലോമ അഥവാ തത്തുല്യ യോഗ്യത പാസായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് സൗജന്യമായിരിക്കും. പഠന കാലയളവില്‍ സ്റ്റെപ്പന്റും ലഭിക്കും. ഒ.ബി.സി/എസ്.ഇ.ബി.സി/മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വരുമാന പരിധിക്ക് വിധേയമായി ഫീസ് സൗജന്യമായിരിക്കും.

തിരുവനന്തപുരം (0471-2474720), എറണാകുളം (0484-2605322), കോഴിക്കോട് (0495-2356591, 0495-2723666) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററില്‍ നിന്നും നേരിട്ടും 125 രൂപ മണിഓര്‍ഡറായി മാനേജിംഗ് ഡയറക്ടര്‍, കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് പ്രിന്റിംഗ് & ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷന്‍, സിറ്റി സെന്റര്‍, പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം – 695024 എന്ന വിലാസത്തില്‍ തപാലിലും ലഭിക്കും.

ഫോണ്‍ : 0471 – 2474720, 0471 – 2467728.

അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30.

Share: