ലക്ചറര്‍ ഇന്‍ റേഡിയേഷന്‍ ഫിസിക്സ്

Share:

ആലപ്പുഴ: ഗവണ്‍മെൻറ് ടി.ഡി. മെഡിക്കല്‍ കോളജിലെ റേഡിയേഷന്‍ ഓങ്കോളജി വിഭാഗത്തിലെ റേഡിയേഷന്‍ ഫിസിക്സ് ലക്ചററുടെ ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. എം.എസ് സി. ഫിസിക്സും റേഡിയോളജിക്കല്‍ ഫിസിക്സില്‍ പോസ്റ്റ് എം.എസ് സി. ഡിപ്ലോമ, എ.ഇ.ആര്‍.ബി.യില്‍ നിന്നുള്ള ആര്‍.എസ്.ഒ. സര്‍ട്ടിഫിക്കേഷനും അല്ലെങ്കില്‍ എം.എസ് സി മെഡിക്കല്‍ ഫിസിക്‌സ്/ എം.എസ് സി റേഡിയേഷന്‍ ഫിസിക്‌സ്/ എം.എസ്. മെഡിക്കല്‍ റേഡിയേഷന്‍ ഫിസിക്‌സ്, എ.ഇ.ആര്‍.ബി.യില്‍ നിന്നുള്ള ആര്‍.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.

താത്പര്യമുള്ളവര്‍ ജനന തീയതി, വിലാസം, യോഗ്യത, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം ഡിസംബര്‍ 14-ന് ഉച്ചകഴിഞ്ഞ് 2.30-ന് പ്രിന്‍സിപ്പാളിൻറെ ഓഫീസില്‍ അഭിമുഖത്തിനായി എത്തണം.

Share: