ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്റർ

Share:

പത്തനംതിട്ട: ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ ഫ്രണ്ട് ഓഫീസ് കോ-ഓര്‍ഡിനേറ്ററുടെ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒരു അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള എം.എസ്.ഡബ്ല്യു ബിരുദവും, കംപ്യൂട്ടര്‍ ആപ്ലിക്കേഷനിലുള്ള ഡിഗ്രി/ഡിപ്ലോമയുമാണ് യോഗ്യത.

പ്രതിമാസ വേതനം : 23,000 രൂപ

അപേക്ഷ, മേയ് അഞ്ചിന് മുമ്പായി ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി മുമ്പാകെ സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക് 0468-2220141 എന്ന നമ്പരില്‍ ബന്ധപ്പെടാം.

Share: