ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു

Share:

ആലപ്പുഴ: ചെങ്ങന്നൂർ ഗവ. വനിത ഐ.ടി.ഐയിൽ ഹ്രസ്വകാല കോഴ്‌സായ സ്റ്റെനോഗ്രാഫി ഇംഗ്ലിഷ് ആൻഡ് കമ്പ്യൂട്ടർ ഓഫീസ് ഒട്ടോമേഷൻ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. മൂന്നു മാസമാണ് കാലാവധി.

വനിതകൾക്ക് മാത്രമാണ് പ്രവേശനം.

ഈ കോഴ്‌സ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ, കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ എന്നിവയുടെ സ്റ്റെനോഗ്രാഫി, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, എൽ.ഡി ടൈപ്പിസ്റ്റ് എന്നീ തസ്തികകളിലേക്ക് സ്‌കിൽ ടെസ്റ്റിന് പരിശീലിപ്പിക്കുന്നതാണ്.

വിശദവിവരത്തിന് ഫോൺ: 0479- 2457496.

Share: