ഒ.ബി.സി. വിഭാഗം സംരംഭകര്‍ക്ക് അഞ്ചു കോടി രൂപവരെ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്
ഒ.ബി.സി. വിഭാഗത്തിപ്പെട്ടവരുടെ സംരംഭകത്വ പ്രോത്സാഹനാര്‍ത്ഥം കുറഞ്ഞ പലിശ നിരക്കില്‍ വായ്പ നല്‍കുന്നതിനായി പ്രതേ്യക വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിന് രൂപം കൊടുത്തു. ഫണ്ടിന്റെ നോഡല്‍ ഏജന്‍സി (അസറ്റ് മാനേജ്‌മെന്റ് കമ്മിറ്റി) കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഐഎഫ്‌സിഐ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ട്‌സ് ലിമിറ്റഡ് ആണ്. ഒ.ബി.സി. വിഭാഗത്തിലെ സംരംഭകര്‍ പങ്കാളികളായ കമ്പനികള്‍ക്ക് മാത്രമാണ് ഫണ്ടില്‍ നിന്നും വായ്പ ലഭ്യമാകുക. ഉല്‍പാദ, സേവന, അനുബന്ധ മേഖലകളിലെ സംരംഭങ്ങള്‍ക്ക് അര്‍ഹതയുണ്ട്. അനുവദിച്ച വായ്പ വിനിയോഗിച്ച് ആസ്തി സൃഷ്ടിച്ചിരിക്കണം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സ്റ്റാര്‍ട്ട് അപ് സംരംഭങ്ങളെയും പരിഗണിക്കും. വനിതകള്‍, ഭിശേഷിക്കാര്‍ എന്നിവര്‍ക്ക് മുന്‍ഗണന.
കഴിഞ്ഞ ആറു മാസമായി പ്രവര്‍ത്തിച്ചുവരുന്നതും, ഒ.ബി.സി. സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും, നിയന്ത്രണവുമുള്ള കമ്പനികള്‍ക്ക് 50 ലക്ഷം രൂപവരെ ധനസഹായം ലഭിക്കും. ആറു മാസമായി പ്രവര്‍ത്തിച്ചുവരുന്നതും ഒ.ബി.സി. സംരംഭകര്‍ക്ക് കുറഞ്ഞത് 51 ശതമാനം ഓഹരി പങ്കാളിത്തവും നിയന്ത്രണവുമുള്ള വ്യക്തിഗത സംരംഭം, പാര്‍ട്ട്ണര്‍ഷിപ്പ് സംരംഭം, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ട്്ണര്‍ഷിപ്പ്, ഓണ്‍ പേഴ്‌സണല്‍ കമ്പനി എന്നിവ രൂപാന്തരം പ്രാപിച്ച് ആരംഭിക്കുന്ന കമ്പനികള്‍ക്കും ഇത്തരത്തില്‍ വായ്പ ലഭിക്കും. സമാന രീതിയില്‍ പ്രവര്‍ത്തനകാലയളവ് 12 മാസമെങ്കിലും പൂര്‍ത്തീകരിച്ച പ്രസ്ഥാനങ്ങള്‍ക്ക് 50 ലക്ഷം രൂപയില്‍ അധികരിച്ച വായ്പ ലഭിക്കും. പദ്ധതി പ്രകാരം കുറഞ്ഞ വായ്പാ തുക 20 ലക്ഷം രൂപയും പരമാവധി അഞ്ചു കോടി രൂപയുമായി നിജപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കമ്പനിയുടെ അറ്റആസ്തി (നെറ്റ് വര്‍ത്ത്) യുടെ രണ്ടു ഇരട്ടിയിലധികം വായ്പ ലഭിക്കില്ല.
മൊറട്ടോറിയം കാലയളവ് ഉള്‍പ്പെടെ എട്ടുവര്‍ഷമാണ് തിരിച്ചടവ് കാലയളവ്. പദ്ധതിയുടെ ആവശ്യകത പരിഗണിച്ച് പരമാവധി 36 മാസം വരെയാണ് മൊറട്ടോറിയം കാലയളവ്.ഫണ്ടില്‍ നിന്നുള്ള ധനസഹായം ആവശ്യമുള്ള കമ്പനികള്‍ക്ക് കടപത്രമോ ഓഹരിയോ പുറപ്പെടുവിക്കാം. ഇവയില്‍ ഐഎഫ്‌സിഐ നിക്ഷേപം നടത്തും. കടപത്രം വഴിയുള്ള നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം നിരക്കില്‍ വാര്‍ഷിക പലിശ നല്‍കണം. സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 7.75 ശതമാനം നിരക്കില്‍ പലിശ നല്‍കിയാല്‍ മതിയാകും. ഓഹരി അധിഷ്ഠിത നിക്ഷേപത്തിന് കൂടുതല്‍ പലിശ നല്‍കണം.
ഫണ്ടില്‍ നിന്നുള്ള ധനസഹായം വിനിയോഗിച്ച് ആര്‍ജിക്കു ആസ്തികള്‍ (ഭൂമി, കെട്ടിടം, യന്ത്രോപകരണങ്ങള്‍, ലൈസന്‍സ്, പേറ്റന്റ് മുതലായവ) ജാമ്യമായി നല്‍കണം. മതിയായ ജാമ്യം ഇത്തരത്തില്‍ ലഭ്യമല്ലാത്ത സാഹചര്യങ്ങളില്‍ മറ്റ് ജാമ്യരേഖകള്‍ നല്‍കണം. പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരുടെ ഉന്നമനം ലക്ഷ്യമാക്കി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ആരംഭിച്ച പദ്ധതിയെ നിലയില്‍ സംരംഭ സൗഹൃദ സമീപനവും ലളിതമായ നടപടിക്രമങ്ങളും, കുറഞ്ഞ പലിശ നിരക്കും ഈ പദ്ധതിയുടെ ആകര്‍ഷണീയതകളാണ്. ഫണ്ടില്‍ നിന്നുള്ള ധനസഹായത്തിന് വരുമാന പരിധി ബാധകമാക്കിയില്ല. നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്ഥാപനങ്ങള്‍ക്കും പുതിയ ആസ്തി സൃഷ്ടിച്ചുപ്രവര്‍ത്തന വിപുലീകരണം സാധ്യമാക്കുന്നതിന് പ്രയോജനപ്പെടുത്താന്‍ ആവുമെന്നതും അനുകൂലഘടകങ്ങളാണ്.
പദ്ധതി പ്രയോജനപ്പെടുത്താന്‍ താല്പരരായ കേരളത്തിലെ സംരംഭകര്‍ക്ക് അതിനുള്ള അവസരം സൃഷ്ടിക്കുവാന്‍ വേണ്ടി പിന്നോക്ക വിഭാഗക്കാരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവരുന്ന കേരള സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനമായ കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ വരുന്ന സെപ്റ്റംബറില്‍ സംരംഭകത്വ സെമിനാര്‍ കേരളത്തില്‍ സംഘടിപ്പിക്കും. പദ്ധതി വിശദാംശങ്ങളും നടപടി ക്രമങ്ങളും സെമിനാറില്‍ ഐഎഫ്്‌സിഐ അധികൃതര്‍ വിശദീകരിക്കും. സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ കേരള സംസ്ഥാനപിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്റെ (കെഎസ്ബിസിഡിസി) www.ksbcdc.com എന്ന വെബ്‌സൈറ്റ് മുഖേന ആഗസ്റ്റ് 20 നകം രജിസ്റ്റര്‍ ചെയ്യണം.