ഒ.ബി.സി വിഭാഗത്തില്‍പ്പെട്ടവർക്ക് സ്റ്റാര്‍ട്ട് അപ് സഹായം

274
0
Share:

പിന്നാക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട പ്രൊഫഷണലുകള്‍ക്ക് സ്റ്റാര്‍ട്ട് അപ് സംരംഭം ആരംഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പദ്ധതി പ്രകാരം പരമാവധി 20 ലക്ഷം രൂപ വായ്പയായി അനുവദിക്കും. മൂന്ന് ലക്ഷം രൂപവരെ കുടുംബവാര്‍ഷിക വരുമാനമുളളവര്‍ക്ക് പദ്ധതിയില്‍ അപേക്ഷിക്കാം. അഞ്ച് ലക്ഷം രൂപ വരെ ആറ് ശതമാനം പലിശ നിരക്കിലും അതിനുമുകളില്‍ 20 ലക്ഷം രൂപവരെ ഏഴ് ശതമാനം പലിശ നിരക്കിലും വായ്പ അനുവദിക്കും. തിരിച്ചടവ് കാലയളവ് 84 മാസം.

പ്രൊഫഷണല്‍ കോഴ്‌സുകള്‍ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം. എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആര്‍ക്ക്, വെറ്റിനറി സയന്‍സ്, ബി.എസ്.സി അഗ്രികള്‍ച്ചര്‍, ബി.ഫാം, ബയോടെക്‌നോളജി, ബി.സി.എ, എല്‍.എല്‍.ബി, ഫുഡ് ടെക്‌നോളജി, ഫൈന്‍ ആര്‍ട്ട്‌സ്, ഡയറി സയന്‍സ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി) പൂര്‍ത്തീകരിച്ചവരുമായിരിക്കണം.

പ്രായം 40 വയസ്സ്.

മെഡിക്കല്‍, ആയുര്‍വേദ,ഹോമിയോ, സിദ്ധ, ദന്തല്‍ ക്ലിനിക്ക്, വെറ്റിനറി ക്ലിനിക്ക്, സിവില്‍ എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്‍സി, ആര്‍ക്കിടെക്ച്ചറല്‍ കണ്‍സട്ട ന്‍സി, ഫാര്‍മസി, സോഫ്റ്റ് വെയര്‍ ഡവലപ്‌മെന്റ്, ഡയറി ഫാം, അക്വാകള്‍ച്ചര്‍, ഫിറ്റ്‌നെസ്സ് സെന്റര്‍, ഫുഡ് പ്രോസസ്സിംഗ് യൂണിറ്റ്, ഓര്‍ക്കിഡ് ഫാം, ടിഷ്യൂ കള്‍ച്ചര്‍ ഫാം, വീഡിയോ പ്രോഡക്ഷന്‍ യൂണിറ്റ് എഞ്ചിനീയറിംഗ് വര്‍ക്ക് ഷോപ്പ് തുടങ്ങി പ്രൊഷണല്‍ യോഗ്യതയുള്ള വരുമാനദായക സംരംഭം ആരംഭിക്കുന്നതിനും വായ്പ ലഭിക്കും. അപേക്ഷഫോം കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുകളില്‍ ലഭിക്കും.

കൂടുതൽ വിവരങ്ങൾ  http://ksbcdc.com  എന്ന വെബ് സൈറ്റിൽ ലഭിക്കും

 

Tagsobc
Share: