സിമെറ്റിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ് )

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആന്റ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളേജുകളായ സിമെറ്റ് മുട്ടത്തറ (തിരുവനന്തപുരം ജില്ല – 0471-2300660), ഉദുമ (കാസർകോട് ജില്ല – 0467-2233935) പള്ളുരുത്തി (എറണാകുളം ജില്ല – 0484-2231530), മലമ്പുഴ (പാലക്കാട് ജില്ല- 0491-2815333) എന്നിവിടങ്ങളിൽ സീനിയർ ലക്ചറർ (നഴ്‌സിംഗ്) തസ്തികയിലെ ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
ഒരു വർഷത്തേക്ക് കരാർ വ്യവസ്ഥയിലാണ് നിയമനം.
യോഗ്യത: എം.എസ്‌സി നഴ്‌സിംഗ് . നഴ്‌സിംഗ് കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടാവണം.
ശമ്പളം: 21,600 രൂപ.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. https://simet.kerala.gov.in ൽ ഒറ്റത്തവണ രജിസ്‌ട്രേഷൻ നടത്തി candidate login വഴി ഓൺലൈനായി ആഗസ്റ്റ് 23 വരെ അപേക്ഷിക്കാം.
ഇന്റർവ്യൂ തീയതി പിന്നീട് അറിയിക്കും. ഇന്റർവ്യൂവിന് വരുന്ന ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, ജാതി, ജനന തീയതി, സ്വഭാവം, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, കെ.എൻ.എം.സി രജിസ്‌ട്രേഷൻ (ജി.എൻ.എം പോസ്റ്റ് ബേസിക് ബി.എസ്.സി നഴ്‌സിംഗ് / ബി.എസ്.സി നഴ്‌സിംഗ്), അഡീഷണൽ ക്വാളിഫിക്കേഷൻ രജിസ്‌ട്രേഷൻ (എം.എസ്.സി നഴ്‌സിംഗ്) എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ അസലും ഒരു പകർപ്പും സഹിതം ഹാജരാകണം.
കൂടുതൽ വിവരങ്ങൾ www.simet.in ലഭിക്കും. ഫോൺ: 0471-2302400.