നഴ്‌സിംഗ് കോഴ്‌സ്: അപേക്ഷാഫീസ് 24 വരെ സ്വീകരിക്കും

Share:

തിരുഃ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2022-23 വർഷത്തെ പോസ്റ്റ് ബേസിക് ബി.എസ്‌സി നഴ്‌സിംഗ് ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് ഓഗസ്റ്റ് 24 വരെ അപേക്ഷാഫീസ് അടയ്ക്കാം.

എൽ.ബി.എസ് സെൻറർ ഡയറക്ടറുടെ www.lbscentre.kerala.gov.in വെബ്‌സൈറ്റ് വഴി ഓഗസ്റ്റ് 25 വരെ അപേക്ഷ നൽകാം.

ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് ഫീസ്.

പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

കൂടുതൽ വിവരങ്ങൾക്ക്: 0471-2560363.

Share: