നഴ്‌സ് തസ്തികയിൽ ഒഴിവ്
തിരുവനന്തപുരം: വെള്ളറട ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയിൽ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഒരു നഴ്‌സിനെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
ബിസിസിപിഎൻ പരിശീലനം ലഭിച്ച ജിഎൻഎം അല്ലെങ്കിൽ ബിഎസ്‌സി നഴ്‌സിംഗ് യോഗ്യതയുള്ള, ഉദ്യോഗാർത്ഥികൾ മെയ് 30 രാവിലെ 11ന് യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണമെന്ന് വെള്ളറട മെഡിക്കൽ ഓഫീസർ ഇൻ ചാർജ് അറിയിച്ചു.