വനിത നഴ്‌സുമാർക്ക് അവസരം

Share:

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രിയിൽ വനിത നഴ്‌സുമാരെ നോർക്ക റൂട്‌സ് മുഖേന തെരഞ്ഞെടുക്കുന്നു.

ബി.എസ്‌സി, എം.എസ്‌സി, പി.എച്ച്.ഡി (നഴ്‌സിംഗ്) യോഗ്യതയും രണ്ട് വർഷത്തെ പ്രവർത്തിപരിചയവുമുള്ളവർക്കാണ് അവസരം.

കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, ഐ.സി.യു (മുതിർന്നവർ), എൻ.ഐ.സി.യു, ഐ.സി.സി.യു (കൊറോണറി) എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്.

ഫെബ്രുവരി ഒന്നു മുതൽ 10 വരെ തീയതികളിൽ ഓൺലൈനായി അഭിമുഖം നടക്കും. താല്പര്യമുള്ളവർ www.norkaroots.org ( http://demo.norkaroots.net/recruitment_2015.aspx ) എന്ന ലിങ്ക് മുഖേനേ അപേക്ഷിക്കണമെന്ന് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

അവസാന തീയതി ജനുവരി 28.

കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പരായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ൽ ലഭിക്കും.

Share: