സ്റ്റാഫ് നഴ്‌സ്: വാക്-ഇൻ ഇന്റർവ്യൂ ആഗസ്റ്റ് പത്തിന്
കണ്ണൂർ ജില്ലാ ആശുപത്രിയിൽ താൽക്കാലികാടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്‌സ് നിയമനം നടത്തുന്നതിന് ആഗസ്റ്റ് പത്തിന് രാവിലെ പത്തു മണിക്ക് വാക്-ഇൻ ഇന്റർവ്യൂ നടത്തും. യോഗ്യത: ഡിപ്ലോമ ഇൻ ജിഎൻഎം, കെഎൻഎംസി രജിസ്‌ട്രേഷൻ.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ഉദ്യോഗാർഥികൾ അന്നു രാവിലെ 09:30 ന് ഓഫീസിൽ ഹാജരാകേണ്ടതാണ്.
ഫോൺ: 0497 2731234.