എയിംസിൽ നഴ്സുമാരെ ആവശ്യമുണ്ട്

റിഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നഴ്സിംഗ് ഓഫീസർ, ടെക്നിക്കൽ അസിസ്റ്റന്റ്, സീനിയർ റസിഡന്റ്, ജൂനിയർ അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 700 ഒഴിവുകളാണുള്ളത്.
അഭിമുഖത്തിൻ്റെ അടിസ്ഥാനത്തിലായിരിക്കും നിയമനം
നഴ്സിംഗ് ഓഫീസർ
യോഗ്യത: ഒരു അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബി.എസ്.സി നഴ്സിംഗ് ആണ് നഴ്സിംഗ് ഓഫീസർ തസ്തികയിലേക്ക് അയക്കാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അതല്ലെങ്കിൽ ജനറൽ നഴ്സിംഗ് മിഡ്വൈഫറി കോഴ്സിലുള്ള ഡിപ്ലോമയുണ്ടാകണം. കുറഞ്ഞത് 50 കിടക്കകളുള്ള ആശുപത്രിയിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയമുണ്ടായിരിക്കണം.
ജൂനിയർ റെസിഡന്റ്
യോഗ്യത: എം.ബി.ബി.എസ്
ടെക്നിക്കൽ അസിസ്റ്റന്റ്
യോഗ്യത: മെഡിക്കൽ ലാബ് ടെക്നോളജിയിൽ ബി.എസ്.സി.
ബന്ധപ്പെട്ട മേഖലയിൽ 5 വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുണ്ടാവണം. അതല്ലെങ്കിൽ മെഡിക്കൽ ലാബ് ടെക്നോളജിയിൽ ഡിപ്ലോമയും എട്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
തെരഞ്ഞെടുക്കപ്പെടുന്നവർക്കായി വാക്ക് ഇൻ ഇന്റർവ്യൂ സംഘടിപ്പിക്കും.
മേയ് 31 വരെയാണ് വാക്ക് ഇൻ ഇന്റർവ്യൂ.
മൂന്ന് മാസത്തേക്കുള്ള താൽക്കാലിക നിയമനമായിരിക്കും.
തെരഞ്ഞെടുക്കപ്പെടുന്നവരെ ഉത്തരാഖണ്ഡ് സർക്കാരിന്റെ കീഴിൽ റിഷികേശിലുള്ള 500 കിടക്കകളുള്ള കൊവിഡ് കെയർ ആശുപത്രിയിൽ നിയമിക്കും.
കൂടുതൽ വിവരങ്ങൾ aiimsrishikesh.edu.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും