ഗവ. മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ്: അപേക്ഷ ക്ഷണിച്ചു 

Share:
ചണ്ഡിഗഡ് ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്സ് തസ്തികയിലെ 60 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത: ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ഡിപ്ലോമ/ബിഎസ്‌സി നഴ്സിംഗ്, സ്റ്റേറ്റ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്‌ട്രോണിക്സ് ഇൻഫർമേഷൻ ടെക്നോളജിയിൽനിന്ന് താഴെപ്പറയുന്ന ഏതെങ്കിലും ഒരു കംപ്യൂട്ടർ കോഴ്സ് പൂർത്തിയായിരിക്കണം.
അവയർനെസ് ഇൻ കംപ്യൂട്ടേർസ് കൺസപ്റ്റ് 20 മണിക്കൂർ, ബേസിക് കംപ്യൂട്ടർ കൺസപ്റ്റ് 36 മണിക്കൂർ, കോഴ്സ് ഓൺ കംപ്യൂട്ടർ കൺസപ്റ്റ്സ് 80 മണിക്കൂർ, സിസിസി+ 126 മണിക്കൂർ, എക്സ്പെർട്ട് കംപ്യൂട്ടർ കോഴ്സ്-200 മണിക്കൂർ.
പ്രായം: 2018 ജനുവരി ഒന്നിന് 18- 37 വയസ്. മൂന്നുവർഷമാണ് പ്രൊബേഷൻ.
അപേക്ഷാഫീസ്: 500 രൂപ.
അപേക്ഷിക്കേണ്ട വിധം: www.gmch.gov.in ലൂടെ ഓൺലൈനായി അപേക്ഷിക്കണം.
ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 25.
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Share: