സൗജന്യ പഠനാവസരം
ദേശീയ പട്ടികജാതി ഫിനാന്‍സ് ആന്‍ഡ് ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (എന്‍.എസ്.എഫ്.ഡി.സി) മുഖേന റൂറല്‍ ഇലക്ട്രിഫിക്കേഷന്‍ കോര്‍പ്പറേഷനും (ആര്‍.ഇ.സി) എന്‍.ടി.ടി.എഫും സംയുക്തമായി നടത്തുന്നതും, വിദേശത്തും, സ്വദേശത്തും തൊഴില്‍ സാധ്യതയുള്ളതുമായ ത്രൈമാസ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു.
എന്‍.ടി.ടി.എഫ്. നടത്തുന്ന ഇന്‍ന്റര്‍വ്യൂവില്‍ വിജയിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് മുഴുവന്‍ ഫീസും (ട്യൂഷന്‍ ഫീ, താമസം, ഭക്ഷണം ഉള്‍പ്പെടെ) സൗജന്യമാണ്. കോഴ്‌സ്പൂര്‍ത്തീകരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിവിധ വ്യവസായ ശാലകളില്‍ സ്റ്റൈഫന്റോടുകൂടി അപ്രന്റിസ്ഷിപ്പ് ട്രെയിനിംഗും തുടര്‍ന്ന് യോഗ്യരാണെന്ന് ബോധ്യപ്പെടുന്ന പക്ഷം നിയമനവും നടത്തും.
ഫിറ്റര്‍- മെക്കാനിക്കല്‍ അസംബ്ലി, ടെക്‌നീഷ്യന്‍ ഇന്‍സ്ട്രുമെന്റേഷന്‍, ഫിറ്റര്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക് അസംബ്ലി, ഫിറ്റര്‍ ഫാബ്രിക്കേഷന്‍ എന്നിവയാണ് കോഴ്‌സുകള്‍.
യോഗ്യത – എസ്.എസ്.എല്‍.സി / പ്ലസ്ടു /ഐ.ടി.ഐ / ഡിപ്ലോമ.
പ്രായ പരിധി – 18 നും 30 നും മധ്യേ.
വാര്‍ഷിക വരുമാനം ഗ്രാമീണമേഖലയില്‍ 98000 രൂപയ്ക്കും നഗരമേഖലയില്‍ 1,20,000 രൂപയ്ക്കും താഴെ. താല്‍പര്യമുള്ളവര്‍ ജനുവരി 12ന് രാവിലെ 10 മുതല്‍ 1 വരെ വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടക്കുന്ന ഇന്‍ന്റര്‍വ്യൂവില്‍ ജാതി സര്‍ട്ടിഫിക്കറ്റ് , വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന രേഖകള്‍, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരാകണം.
വിശദവിവരങ്ങള്‍ക്ക് വയനാട് ജില്ലാ പട്ടികജാതി വികസന ഓഫീസിലോ, എന്‍.ടി.ടി.എഫിന്റെ വെബ്‌സെറ്റായ www.nttftrg.com ലോ, നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിങ് ഫൗണ്ടേഷന്‍, തലശ്ശേരി 0490 2351423, 9895442219 നമ്പറിലോ ബന്ധപ്പെടാം.