എന്‍.ടി.എസ്.സി പരിശീലനത്തിന് അപേക്ഷിക്കാം

225
0
Share:

മലപ്പുറം : സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മതന്യൂനപക്ഷങ്ങള്‍ അംഗീകരിച്ച പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള മുസ്ലിം , ക്രിസ്ത്യന്‍ ,സിഖ് , ബുദ്ധ , പാഴ്‌സി , ജൈന വിഭാഗങ്ങളിലെ സര്‍ക്കാര്‍ / എയ്ഡഡ് സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജനസംഖ്യാനുപാതികമായി ‘ എന്‍.ടി.എസ്.സി പരിശീലനം നല്‍കുന്നതിന് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു .

കേരളത്തില്‍ പഠിക്കുന്ന സ്ഥിര താമസക്കാരായ മുസ്ലിം , ക്രിസ്ത്യന്‍ , സിഖ് , ബുദ്ധ , പാഴ്‌സി , ജൈന വിഭാഗത്തില്‍പ്പെട്ട 55 ശതമാനം മാര്‍ക്ക് നേടിയ എട്ട് , ഒന്‍പത് ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്കും , ഈ വര്‍ഷം എന്‍.ടി.എസ്.സി പരീക്ഷ അപേക്ഷിച്ച പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കുമാണ് ഓണ്‍ലൈന്‍ പരിശീലന അവസരം.

ന്യൂനപക്ഷ മത വിഭാഗത്തില്‍ എട്ട് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ള വരെ പരിഗണിക്കും . 30 ശതമാനം സീറ്റ് പെണ്‍കുട്ടികള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട് . വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത് മാര്‍ക്കിന്റെയും കുടുംബവാര്‍ഷിക വരുമാനത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും.

ജില്ലയിലെ  ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രങ്ങളില്‍ ഏതെങ്കിലും ഒരു കേന്ദ്രത്തില്‍  അപേക്ഷ സമര്‍പ്പിച്ചാല്‍ മതി. അപേക്ഷ ഫോറം യുവജന പരിശീലന കേന്ദ്രങ്ങളിലും www.minoritywelfare.kerala.gov.in എന്ന വെബ്‌സൈറ്റിലും ലഭിക്കും. ഫെബ്രുവരി 19 വരെ അപേക്ഷ സ്വീകരിക്കും.

ഫോണ്‍: 04712 300524.

Share: